
തോട് മുറിച്ചു കടക്കുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീണു; വയോധിക ഒഴുക്കിൽപ്പെട്ട് മരിച്ചു
ഇന്ന് രാവിലെ തോട് മുറിച്ചു കടക്കുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്

കണ്ണൂർ: തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണു വയോധിക ഒഴുക്കിൽപ്പെട്ടു മരിച്ചു. പട്ടുവം അരിയിലെ കല്ലുവളപ്പിൽ നാരായണി (78) ആണ് മരിച്ചത്.
ഇന്ന് രാവിലെ തോട് മുറിച്ചു കടക്കുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ശക്തമായ ഒഴുക്കായിരുന്നു ഈ സമയത്ത് തോട്ടിൽ. ഏറെ ദൂരയാണ് മൃതദേഹം കിടന്നത്.
കർഷക തൊഴിലാളിയായ നാരായണി ജോലി സ്ഥലത്തു മറന്നു വച്ച കുടയെടുക്കാൻ പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഭർത്താവ്: ഒതേനൻ. മക്കൾ: രാജീവൻ, രമ, ബാബു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു



