
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ദുബായ്; വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതിനെ സർവീസ് മുടങ്ങി. ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്. സംഭവത്തെ തുടർന്ന് യാത്രക്കാരെ ഉടൻ വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇറക്കുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബായ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാര്‍ വിമാനത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കി. ഇവരെ പിന്നീട് ഹോട്ടിലിലേക്ക് മാറ്റി. എന്നാല്‍ സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയവര്‍ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്.
വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കി കോഴിക്കോട് എത്തിക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അധികൃതര്‍ വ്യക്തമായ വിവരം നല്‍കിയിട്ടുമില്ല. വിമാനത്തില്‍ എങ്ങനെയാണ് പാമ്പ് എത്തിപ്പെട്ടതെന്ന് വ്യക്തമല്ല. പാമ്പിനെ പിടികൂടാന്‍ സാധിക്കാത്തത് കൊണ്ടാണ് വിമാനം അനിശ്ചിതമായി വൈകുന്നതെന്നും പറയപ്പെടുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


