'പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരും; അടുത്ത തവണ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി'

ജയിച്ച് അകത്ത് പോയത് ചില്ലറക്കാരല്ല. ഇതില്‍പ്പരം സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ലെന്നും ശോഭാ സുരേന്ദ്രന്‍

Sobha Surendran
ശോഭാ സുരേന്ദ്രന്‍
Edited by :Sujith
Last Updated :6 മേയ് 2026, 10:56 pm IST

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കും. ജയിച്ച് അകത്ത് പോയത് ചില്ലറക്കാരല്ല. ഇതില്‍പ്പരം സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഒരാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദിയ്‌ക്കൊപ്പം ഇരിക്കാന്‍ ഭാഗ്യം ലഭിച്ച മുന്‍കേന്ദ്രമന്ത്രിയാണ്. കേന്ദ്രമന്ത്രി ആയതിന് ശേഷം പത്തുവര്‍ഷക്കാലം കഴക്കൂട്ടത്ത് ശ്രദ്ധകേന്ദ്രീകരിച്ച് ജനങ്ങള്‍ക്ക് ഒട്ടനേകം കാര്യങ്ങള്‍ ചെയ്തുകൊടുത്ത് വിജയിച്ചു. വളരെ കഠിനപ്രയത്‌നം കൊണ്ടാണ് ഗോപന്‍ സാറിന് വിജയമുണ്ടായത്. നേമത്ത് സംസ്ഥാനധ്യക്ഷനെ മണിച്ചിത്രത്താഴിട്ട് പൂട്ടി താക്കോല്‍ ശിവന്‍കുട്ടി കൊണ്ടുപോയി. പക്ഷെ, ആ പൂട്ട് ഞങ്ങള്‍ പൊളിച്ചു. കേരളത്തിന്റെ നിയമസഭയ്ക്കകത്ത് മൂന്നുപേര്‍ കയറിപ്പോയി. ഇതില്‍പ്പരം ഒരു സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ല.

ബിജെപിക്ക് വലിയ വിജയമാണ് ഇവിടെ ഉണ്ടായത്. വോട്ട് നല്‍കിയ എല്ലാ ആളുകള്‍ക്കും സന്തോഷം പങ്കുവെക്കാനും, ഞങ്ങള്‍ ഇവിടെ നോണ്‍വെജും വെജും വെച്ച സദ്യ തയ്യാറാക്കിയിട്ടുണ്ട്. അതിന് വേണ്ടി ഒരുമിച്ചിരിക്കാനാണ് വന്നിട്ടുള്ളത്- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

News Now

Summary

Sobha Surendran said that the next Chief Minister of Kerala will be from the BJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates