
'പെന്‍ഷന്‍കാശ് നല്‍കിയില്ല'; കോഴിക്കോട് അമ്മയെ കൊന്ന മകന് അറസ്റ്റില്‍
തൈപ്പറമ്പില്‍ പത്മാവതിയാണ് മകന്റെ മര്‍ദനമേറ്റ് മരിച്ചത്

കോഴിക്കോട്: പേരാമ്പ്ര കൂത്താളിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ മകന് ലിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈപ്പറമ്പില്‍ പത്മാവതിയാണ് മകന്റെ മര്‍ദനമേറ്റ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
WHAT TO READ NEXT

'ദളിത് ആക്ടിവിസം ഇതാണെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ഒറ്റപ്പെടും'
കട്ടിലില്‍ കിടക്കുകയായിരുന്ന അമ്മയെ കഴുത്തിന് പിടിച്ച് ഉയര്‍ത്തി കാല് മുട്ടുകൊണ്ട് നെറ്റിയിലും വയറ്റിലും ഇടിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്ക് ആണ് മരണകാരണം. മര്‍ദനത്തില്‍ വയോധികയുടെ വാരിയെല്ലുകള്‍ തകരുകയും ചെയ്തു. പിറ്റേദിവസം അയല്‍ക്കാരുടെ സഹായത്തോടെയാണ് വയോധികയെ പേരാമ്പ്രയിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് മരിച്ചത്.
തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പത്മാവതിക്ക് രണ്ട് മക്കളാണ് ഉളളത്. മരിച്ച ഭര്‍ത്താവിന്റെ സൈനിക പെന്‍ഷനും സ്വത്തും മൂത്തമകന് മാത്രമാണ് നല്‍കുന്നതെന്ന് പറഞ്ഞായിരുന്നു ലീനീഷ് ആക്രമിച്ചതെന്നും വയോധികയുടെ കഴുത്തിലെ സ്വര്‍ണമാല തട്ടിപ്പറിച്ച് കൈക്കലാക്കിയതായും പൊലീസ് പറഞ്ഞു.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
kerala news :Son arrested for killing mother in Kozhikode
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



