തൊടപുഴയില്‍ മകന്‍ അമ്മയെ അടിച്ചുകൊന്നു; ഓടിരക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ്

തൊടുപുഴക്ക് സമീപം മൈലാടുംപാറയില്‍ ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

Son beats mother to death in Thodupuzha
റേച്ചല്‍ ജോസഫ് - ലിജോ ജോസഫ്‌
Edited by :Sujith
Last Updated :18 ഓഗസ്റ്റ് 2026, 7:29 pm IST

തൊടുപുഴ: അമ്മയെ മകന്‍ തലക്കടിച്ച് കൊലപ്പെടുത്തി. മൈലാടുംപാറ വളപ്പില്‍ റേച്ചല്‍ ജോസഫാണ് കൊല്ലപ്പെട്ടത്. 63 വയസ്സായിരുന്നു. സംഭവത്തില്‍ മകന്‍ ലിജോയെ പൊലീസ് പിടികൂടി. തൊടുപുഴക്ക് സമീപം മൈലാടുംപാറയില്‍ ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതി ലിജോയെ തൊടുപുഴ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ പിന്നാമ്പുറത്താണ് തല പൊട്ടി ചോരവാര്‍ന്നൊലിക്കുന്ന നിലയില്‍ റേച്ചലിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ലിജോ ചോദ്യം ചെയ്തുവരികായാണെന്ന് പൊലീസ് പറഞ്ഞു.തൊടുപുഴ ഡിവൈഎസ്പി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്, ലിജോയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.

News Now

Summary

Son beats mother to death in Thodupuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates