മുത്തശ്ശി നൽകിയ പോക്കറ്റ് മണി അച്ഛൻ കടമായി വാങ്ങിയെന്നും ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ലെന്നുമാണ് 9–ാം ക്ലാസുകാരന്റെ പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:10 am IST

News Now

തൊടുപുഴ: കടം വാങ്ങിയ 300 രൂപ അച്ഛന്റെ കൈയിൽ നിന്ന് തിരികെ വാങ്ങാൻ സഹായിക്കണമെന്ന അപേക്ഷയുമായി മകൻ പൊലീസ് സ്റ്റേഷനിൽ. മുത്തശ്ശി നൽകിയ പോക്കറ്റ് മണി അച്ഛൻ കടമായി വാങ്ങിയെന്നും ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ലെന്നുമാണ് 9–ാം ക്ലാസുകാരന്റെ പരാതി. പൊലീസ് ഇടപെട്ട് പണം തിരികെവാങ്ങിത്തരണമെന്നാണ് കുട്ടിയുടെ ആവശ്യം. 

നടൻ വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണം വേണ്ടത്. അച്ഛന്റെ കൈയിൽ നിന്ന് പണം കിട്ടാൻ പൊലീസ് ഇടപെട്ടാൽ നടക്കുമെന്ന കൂട്ടുകാരുടെ ഉപ​​ദേശം കേട്ടാണ് കുട്ടി സ്റ്റേഷനിലെത്തിയത്. നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസിൽ എത്തി പരാതി പറയുകയായിരുന്നു. 

‘‘അച്ഛൻ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട. എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാൽ മതി’’, എന്നാണ് കുട്ടി പൊലീസുകാരോട് പറഞ്ഞത്. പൊലീസ് അച്ഛനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയതിനാൽ ലഭിച്ചില്ല. ഇന്ന് രാവിലെ പ്രശ്നം പരിഹരിക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് കുട്ടിയെ പറഞ്ഞയക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates