സ്പാ ഉടമ അജീഷ് ആണ് അറസ്റ്റിലായത്

അജീഷ് Source by : ടിവി ദൃശ്യം
Last Updated :6 February 2024, 7:13 am IST

News Now

കൊച്ചി: ജീവനക്കാരിയെ ആക്രമിച്ച കേസില്‍ സ്പാ ഉടമ അറസ്റ്റിലായി. കടവന്ത്രയിലെ ലില്ലിപ്പുട്ട് സ്പാ ഉടമ അജീഷ് ആണ് അറസ്റ്റിലായത്. ലൈംഗിക ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

ശനിയാഴ്ച രാത്രിഒമ്പതരയോടെയായിരുന്നു സംഭവം. യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. യുവതി രക്ഷപ്പെട്ട് ഓടി.

പിന്തുടര്‍ന്നെത്തിയ പ്രതി കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പിടിയിലായ അജീഷ് കൊച്ചിയിലെ വിവിധ സ്റ്റേഷനുകളില്‍ ലഹരിമരുന്ന്, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates