
'മൂന്നോ നാലോ തവണ പൊലീസ് വിളിപ്പിച്ചു, ഫോണ്‍ അന്നേ അന്വേഷണസംഘത്തെ ഏല്‍പ്പിച്ചു'; പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയില്‍ ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്
സംഭവത്തില്‍ ഞങ്ങള്‍ക്ക് ഒരു പങ്കും ഇല്ലെന്ന് ബോധ്യമായതോടെയാണ് പൊലീസ് ഞങ്ങളെ ഒഴിവാക്കിയത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. പൊലീസ് വിശദമായി എല്ലാം അന്വേഷിച്ചിരുന്നു. പള്‍സര്‍ സുനി ബസ് ഡ്രൈവര്‍ ആയിരുന്നപ്പോള്‍ മുതല്‍ ശ്രീലക്ഷ്മിക്ക് സൗഹൃദം ഉണ്ടായിരുന്നു. മൂന്നോ നാലോ തവണ പൊലീസ് വിളിപ്പിച്ചിരുന്നു. അറിയാവുന്ന വിവരങ്ങളെല്ലാം പൊലീസിനോട് പറഞ്ഞിരുന്നുവെന്നും ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് പറഞ്ഞു.
ശ്രീലക്ഷ്മിയുടെ ഫോണ്‍ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. ആ ഫോണ്‍ തിരിച്ചു വാങ്ങിച്ചിട്ടില്ല. ഫോണ്‍ അടക്കം പൊലീസ് വിശദമായ പരിശോധന നടത്തി. നടിയെ ആക്രമിച്ച സംഭവത്തില്‍ ഞങ്ങള്‍ക്ക് ഒരു പങ്കും ഇല്ലെന്ന് ബോധ്യമായതോടെയാണ് പൊലീസ് ഞങ്ങളെ ഒഴിവാക്കിയത്. എന്നിട്ടും രണ്ടു മൂന്നു തവണ കൂടി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. അന്നെല്ലാം പൊലീസ് അന്വേഷണത്തോട് സഹകരിക്കുകയും ചെയ്തിരുന്നുവെന്ന് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് പറഞ്ഞു.
പള്‍സര്‍ സുനി ബസ് ഓടിക്കുന്ന കാലത്തുള്ള ഫ്രണ്ട്ഷിപ്പാണ്. സംഭവം നടന്ന അന്നും വിളിച്ചിരുന്നു. അക്കാര്യം പറഞ്ഞിട്ടുണ്ട്. ആളെപ്പറ്റി ഒരുപാട് ധാരണയൊന്നുമില്ല. ബസില്‍ കണ്ട പരിചയമാണുള്ളത്. ശ്രീലക്ഷ്മിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നതിന്, സംഭവത്തില്‍ ഞങ്ങള്‍ക്ക് ഒരു റോളും ഇല്ലെന്നു പൊലീസ് കണ്ടെത്തിയെന്നാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവിന്റെ പ്രതികരണം.
നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷന് സാക്ഷിയാക്കിയില്ലെന്നാണ് വിധിന്യായത്തിൽ വിചാരണക്കോടതി ചോദിച്ചത്. നടിക്കെതിരായ ആക്രമണത്തിന് തൊട്ടുമുമ്പ് പള്‍സര്‍ സുനി, ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി ഫോണില്‍ സംസാരിച്ചു. ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ശ്രീലക്ഷ്മി എന്ന സ്ത്രീ സംഭവ ദിവസം സുനിയുമായി എന്തിന് നിരന്തരം ബന്ധപ്പെട്ടു. ഇരുവരും തമ്മിലെ ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നെന്നും കോടതി ആരാഞ്ഞു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Sreelakshmi's husband responds to the trial court's criticism in the actress attack case.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ തൊടണ്ട! പിടിക്കപ്പെട്ടാല്‍ വന്‍പിഴ
പാലിലോ വെള്ളത്തിലോ ഒരൊറ്റ ക്യൂബ്; നിമിഷങ്ങൾക്കകം കൊതിപ്പിക്കുന്ന കാപ്പി റെഡി: ഇടുക്കിയിൽ നിന്ന് വിപണി പിടിക്കാൻ 'കോഫി ക്യൂബ്'


