
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ തൊടണ്ട! പിടിക്കപ്പെട്ടാല്‍ വന്‍പിഴ

ഫുജൈറ: വാഹനം ഓടിക്കുമ്പോള്‍ റോഡില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഫുജൈറ പൊലീസ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ മറ്റ് കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാകുകയോ ചെയ്തുകൊണ്ട് ഡ്രൈവിങ് നടത്തിയാല്‍ 800 ദിര്‍ഹം പിഴയും 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ ഓര്‍മ്മിപ്പിച്ചു.
എക്സ് പേജില്‍ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് പൊലീസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. (യുഎഇയില്‍ 12 മാസത്തിനുള്ളില്‍ 24 ബ്ലാക്ക് പോയിന്റുകള്‍ ലഭിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെടും).
WHAT TO READ NEXT
ദേശീയ ദിനം: ഒമാനില്‍ നാല് ദിവസം തുടര്‍ച്ചയായി അവധി
'വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ അല്ലാതെയോ റോഡില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നത് നിയമലംഘനമാണ്, എന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നു. കൂടാതെ, നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ,' ഫുജൈറ പൊലീസ് പറഞ്ഞു.
യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ വിവിധ പൊലീസ് വകുപ്പുകള്‍ ഇത്തരം ബോധവല്ക്കരണങ്ങളും മുന്നറിയിപ്പുകളും നല്‍കുന്നത്.
WHAT TO READ NEXT

ഫോണ്‍പേ യുഎഇയിലേക്കും; സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Don't touch your mobile phone while driving! You'll face a hefty fine, Fujairah police warning
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



