
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊച്ചി: എസ്എസ്എൽസി വിദ്യാർഥികളുടെ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനായി ആരംഭിക്കും. തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക. കോവിഡ് വ്യാപനം വീണ്ടും ഉയർന്ന പശ്ചാതലത്തിലാണ് ക്ലാസുകൾ ഓൺലൈനായി തുടങ്ങാൻ ഒരുങ്ങുന്നത്.
കോവിഡ് വ്യാപനത്തോത് വിലയിരുത്തിയാകും ഓൺലൈൻ ക്ളാസുകളെക്കുറിച്ചും സ്കൂൾ തുറക്കൽ സംബന്ധിച്ചും അന്തിമതീരുമാനമെടുക്കുക. തെരഞ്ഞെടുപ്പുഫലം വരുന്നതിനുമുൻപുതന്നെ പാഠപുസ്തകവിതരണമടക്കമുള്ള നടപടികൾ പൂർത്തിയാക്കും. വിതരണം ചെയ്യാനുള്ള പുസ്തകങ്ങൾ തയ്യാറായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
എട്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോൾ സ്കൂളുകളിൽ നടക്കുന്നുണ്ട്. ഈ മാസം പകുതിയോടെ ഇത് പൂർത്തിയാക്കും. തുടർന്ന് ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



