ചരിത്രത്തിലാദ്യമായി വനിതാ അധ്യക്ഷ; എംവി വിനീത പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്

78 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാതൃഭൂമിയിലെ എംപി സൂര്യദാസിനെയാണ് വിനീത തോൽപ്പിച്ചത്

ചിത്രം: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:02 am IST
Edited by :migrator

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയന്റെ അറുപത് വർഷത്തെ ചരിത്രത്തിലാദ്യമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടു. കേരളാ വർക്കിങ് ജേർണലിസ്റ്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ വീക്ഷണം തൃശൂർ ബ്യൂറോചീഫ് എംവി വിനീതയാണ് സംസ്ഥാന പ്രസിഡന്റായി വിജയിച്ചത്. 

78 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാതൃഭൂമിയിലെ എംപി സൂര്യദാസിനെയാണ് വിനീത തോൽപ്പിച്ചത്. ആകെ പോൾ ചെയ്ത 3001ൽ 1515 വോട്ടുകൾ നേടിയാണ് വിനീത വിജയം ഉറപ്പിച്ചത്. 48 വോട്ടുകൾ അസാധുവായി.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now