തെരഞ്ഞെടുപ്പ് താത്കാലികമായി സ്‌റ്റേ ചെയ്ത കോടതി വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കും

ഫയൽ ചിത്രം
Last Updated :20 January 2024, 9:23 am IST

News Now

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കോടതി സ്‌റ്റേ ചെയ്തു. സംഘടനയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള എല്ലാ തെരഞ്ഞെടുപ്പുകളും സ്‌റ്റേ ചെയ്തിട്ടുണ്ട്. കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയാണ് തെരഞ്ഞെടുപ്പ് താല്‍ക്കാലിമായി സ്‌റ്റേ ചെയ്തത്. 

കോഴിക്കോട് സ്വദേശി ഷഹബാസ് ആണ് സംഘടനാ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ ഭരണഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടത്തുന്നതെന്നായിരുന്നു പരാതി. തെരഞ്ഞെടുപ്പ് താത്കാലികമായി സ്‌റ്റേ ചെയ്ത കോടതി വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കും. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകള്‍ നേരിട്ടുള്ള മത്സരമാണ്. എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയായി  അബിന്‍ വര്‍ക്കിയുമാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റുമുട്ടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates