
നാലാം ടി20 ജയിച്ച് വിന്ഡീസ് പരമ്പര 2-2 എന്ന നിലയില് സമനിലയിലായാക്കിതോടെ, നിര്ണായകമായ അവസാന മത്സരത്തില് വൈഭവിന് അവസരം നല്കണമെന്ന ആവശ്യത്തിന് പിന്തുണയേറുകയാണ്.

News Now
'ബാഷ', 'അണ്ണാമലൈ' തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ, സംഗീത സംവിധായകൻ ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം

ക്രൂയിസ് കണ്ട്രോള്, ക്ലച്ച് ഉപയോഗിക്കാതെ ഗിയര് മാറാം; ഹീറോ എക്സ്ട്രീ 250ആര് 2026 വിപണിയില്

യൂണിവേഴ്സിറ്റി ഹോസ്റ്റല് സംഘര്ഷം: ഫെയ്സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്ശ

രാഹുല് ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര് ശ്രീലേഖ

ബംളൂരു: വെസ്റ്റ് ഇന്ഡീസിനെതിരായ ടി20 പരമ്പരയില് യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം ഉണ്ടാകുമോ? പരമ്പരയില് നാല് മത്സരങ്ങളിലും വൈഭവിന് ബഞ്ചിലായിരുന്നു സ്ഥാനം. ഓപ്പണര് സ്ഥാനത്ത് സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് വൈഭവിന് പ്ലേയിങ് ഇലവിനില് ഇടം ലഭിക്കാതെ വന്നത്. ഇപ്പോഴിതാ വൈഭവിന്റെ ഇന്സ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്.
'സ്റ്റില് ബിലീവിങ്' എന്ന വൈഭവിന്റെ ഇന്സ്റ്റഗ്രാം സ്റ്റോറിയാണിപ്പോള് ആരാധകര് ഏറ്റടുത്തത്. പരമ്പരയിലെ അവസാന ടി20 പോരാട്ടത്തിലെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈഭവ്. നാലാം ടി20 ജയിച്ച് വിന്ഡീസ് പരമ്പര 2-2 എന്ന നിലയില് സമനിലയിലായാക്കിതോടെ, നിര്ണായകമായ അവസാന മത്സരത്തില് വൈഭവിന് അവസരം നല്കണമെന്ന ആവശ്യത്തിന് പിന്തുണയേറുകയാണ്.
എന്നാല്, നിലവിലെ ഓപ്പണിങ് കൂട്ടുകെട്ടായ സഞ്ജു സാംസണ്, അഭിഷേക് ശര്മ സഖ്യത്തെ മാറ്റാന് ടീം മാനേജ്മെന്റ് തയാറല്ലെന്ന സൂചനയാണ് കോച്ച് ഗൗതം ഗംഭീര് നല്കുന്നത്. ലോകകപ്പില് പ്ലെയര് ഓഫ് ദി ടൂര്ണമെന്റായ ഒരു താരം കഴിവുള്ളതുകൊണ്ട് തന്നെയാണ് ആ നേട്ടം കൈവരിച്ചത്. ഏതാനും മത്സരങ്ങളിലെ പരാജയം കൊണ്ട് മാത്രം ഒരു താരം മോശക്കാരനാകുന്നില്ല. ലോകകപ്പ് നേടിയ ഒരു ടീം കോമ്പിനേഷനെ പെട്ടെന്ന് മാറ്റാനാവില്ല. വൈഭവിനോട് വളരെ വ്യക്തമായി തന്നെ കാര്യങ്ങള് സംസാരിച്ചിട്ടുണ്ട്, അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. വര്ഷങ്ങളായി ടീമിനായി മികച്ച സംഭാവനകള് നല്കുന്നവര്ക്കായിരിക്കും എപ്പോഴും മുന്ഗണന. അവസരം ലഭിക്കുമ്പോള് അത് ദീര്ഘകാലത്തേക്ക് പ്രയോജനപ്പെടുത്താന് വൈഭവിന് സാധിക്കും. ഗൗതം ഗംഭീര് പറഞ്ഞു.
Summary
Will Vaibhav Suryavanshi get an opportunity in the T20 series
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





