പാലക്കാട് വീണ്ടും തെരുവുനായ ആക്രമണം; മുന്‍ എംഎല്‍എ അടക്കം നാലുപേര്‍ക്ക് കടിയേറ്റു

പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST

പാലക്കാട്: പാലക്കാട് വീണ്ടും തെരുവുനായയുടെ ആക്രമണം. നഗരത്തില്‍ നാലുപേര്‍ക്ക് ഇന്ന് നായയുടെ കടിയേറ്റു. തെരുവുനായയുടെ കടിയേറ്റവരില്‍ പാലക്കാട് മുന്‍ എംഎല്‍എ കെ കെ ദിവാകരനും ഉള്‍പ്പെടുന്നു. 

നൂറണി തൊണ്ടികുളത്തായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. നടക്കാനിറങ്ങിയപ്പോഴാണ് മുന്‍ എംഎല്‍എ കെ കെ ദിവാകരന് കടിയേറ്റത്. കാലിലും കയ്യിലും കടിയേറ്റിട്ടുണ്ട്. 

പാലക്കാട് രണ്ടാഴ്ച മുമ്പ് സ്‌കൂളില്‍ കയറി അധ്യാപകനെയും വിദ്യാര്‍ത്ഥികളെയും തെരുവുനായ കടിച്ചിരുന്നു. തോട്ടര സ്‌കൂളിലെ അധ്യാപകനെയാണ് സ്റ്റാഫ് റൂമിന് മുന്നില്‍ വെച്ച് നായ കടിച്ചത്.

ഏഴുവയസുകാരിയെ നായ കടിച്ചു

ആലപ്പുഴയില്‍ ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചു. സ്‌കൂളില്‍നിന്നും വരുന്നവഴിയാണ് ഏഴുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റത്. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ്‌ തെരുവുനായ കടിച്ചത്‌. കൊറ്റംകുളങ്ങര സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ അശ്വതി കഴിഞ്ഞ ദിവസം വൈകിട്ട്‌ 4.30 ഓടെ സ്‌കൂള്‍വിട്ട്‌ വരുമ്പോഴാണ് സംഭവം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now