കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കോഴിക്കോട് കലക്ടര്‍ എന്‍ തേജ്‌ലോഹിത്

ചിത്രം: പിടിഐ
Last Updated :20 January 2024, 8:46 am IST

News Now

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കോഴിക്കോട് കലക്ടര്‍ എന്‍ തേജ്‌ലോഹിത്. കഴിയുന്നതും വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ മാത്രം പുറത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 

ആളുകള്‍ അധികമായാല്‍ വലിയ മാര്‍ക്കറ്റുകളില്‍ ബാരിക്കേഡുകള്‍ വെച്ച് നിയന്ത്രിക്കുമെന്നും കലക്ടര്‍ പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് പിന്നാലെ മിഠായി തെരുവില്‍ വന്‍ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിലാണ് കലക്ടറുടെ പ്രതികരണം. 

കടകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കഴിഞ്ഞദിവസം വ്യാപാരികള്‍ സമരം നടത്തിയിരുന്നു. ഇളവുകളുടെ കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates