
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന് ഒഴുക്കില്‍പ്പെടുകയായിരുന്നു.

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന് ജിമ്മി (18) ആണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഫയര്‍ഫോഴ്സ്, എമര്‍ജന്‍സി ടീം, റെസ്ക്യൂ ഫോഴ്സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്, പ്ലസ്ടു വിദ്യാഥിനിയായ മെറിന് എന്നിവര്‍ സഹോദരങ്ങള്‍.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Student drowned in Meenachil river dies
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ട്രാക്ക് അറ്റകുറ്റപ്പണി: മൂന്നു ട്രെയിനുകൾ കോട്ടയം വഴി, ടാറ്റ നഗർ എക്സ്പ്രസ് ആലുവ വരെ മാത്രം

മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ


