News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

കണ്ണൂര്: ധര്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിക്കാനില്ലെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ സുധാകരന് എംപി. ഇക്കാര്യം കെപിസിസി നേതൃത്വത്തേയും ഹൈക്കമാന്ഡിനെയും അറിയിച്ചെന്ന് സുധാകരന് വാര്ത്താ ലേഖകരോടു പറഞ്ഞു.
ധര്മടത്ത് മത്സരിക്കാന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇവര് ഇങ്ങനെയൊരു നിര്ദേശം മുന്നോട്ടുവച്ചതില് തനിക്കു സന്തോഷമുണ്ട്. നേതൃത്വത്തെ ധിക്കരിക്കുന്ന പാര്ട്ടിക്കാരനല്ല താന്. എന്നാല് ഒരു തെരഞ്ഞെടുപ്പില് മത്സരിക്കുന്നതിനുള്ള തയാറെടുപ്പുകള് നടത്താനായിട്ടില്ല. അതിനാല് മത്സരത്തില് നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യര്ഥിച്ചിട്ടുണ്ടെന്ന് സുധാകരന് പറഞ്ഞു.
ജില്ലാ കോണ്ഗ്രസ് നേതൃത്വവുമായും പ്രവര്ത്തകരുമായും കൂടിയാലോചിച്ചാണ് ഈ തീരുമാനത്തില് എത്തിയത്. ധര്മടത്ത് സ്ഥാനാര്ഥിയാവാന് ഡിസിസി ഏകകണ്ഠമായി നിര്ദേശിച്ചിട്ടുള്ളത് സി രഘുനാഥിന്റെ പേരാണ്. അദ്ദേഹത്തിന്റെ പേര് നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് സുധാകരന് പറഞ്ഞു.
ധര്മടത്ത് കെ സുധാകരന് എംപി മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നേരത്തെ പറഞ്ഞിരുന്നു. കെ സുധാകരന് മത്സരിക്കണമെന്നാണ് കെപിസിസിയുടെ താത്പര്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'സ്റ്റാര്ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്കിന് മറുപടിയുമായി റിലയന്സ്

'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി
