സുഗന്ധഗിരി വനംകൊള്ള; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി

സുഗന്ധഗിരിയില്‍ മുറിച്ചിട്ട മരം വിഡിയോ ദൃശ്യം
Edited by :athira.v.augustine
Last Updated :5 ഏപ്രിൽ 2024, 9:18 pm IST

കോഴിക്കോട്: വയനാട് സുഗന്ധഗിരി വനംകൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കൂടി സസ്‌പെന്‍ഷന്‍. കെ പി സജിപ്രസാദ്, എം കെ വിനോദ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി.

അതിനിടെ, സുഗന്ധഗിരി വനം കൊള്ളയില്‍ കേന്ദ്രാന്വേഷണത്തിനും നടപടി തുടങ്ങി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് റിസര്‍ച്ച് കൗണ്‍സില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജില്ലയിലെ ഉന്നത വനം ഉദ്യോഗസ്ഥര്‍ക്കും കൊള്ളയില്‍ അറിവുണ്ടെന്നും സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ എന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫീസിലേക്ക് കൈമാറിയതായും അന്വേഷണം ഉണ്ടാകുമെന്നുമാണു സംഘടനയുടെ പ്രസിഡന്റ് എസ് ജെ സഞ്ജീവിനു മന്ത്രാലയത്തില്‍ നിന്നു ലഭിച്ച മറുപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now