പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചില്ല; എസ്ഐ ഉള്‍പ്പെടെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തട്ടുകടയില്‍ അടിപിടിയുണ്ടാക്കിയ ക്രിമിനല്‍ സംഘത്തെ പിന്തുടരുന്നതിനിടെയാണ് സംഭവം

തൃശൂര്‍: പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്പെന്ഷന്. എസ്ഐ സിഎം മഹേഷ്, സിപിഒമാരായ എംയു ഫൈസല്‍, ഇസി യദുകൃഷണന്, പിഡി നവീന്‍കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി.
ജൂലൈ 19നാണ് അപകടം നടന്നത്. തട്ടുകടയില്‍ അടിപിടിയുണ്ടാക്കിയ ക്രിമിനല്‍ സംഘത്തെ പിന്തുടരുന്നതിനിടെയാണ് സംഭവം. പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കില്‍ നിന്ന് വീണ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചില്ല. സംഭവത്തില്‍ തൃശൂര്‍ ഡിഐജി ടി നാരായണനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
WHAT TO READ NEXT

ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ സിറിഞ്ചുകൊണ്ട് കുത്തി; പ്രതികൾ പിടിയിൽ
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Injured victims not taken to hospital after being hit by police jeep; 4 officers, including an SI, suspended
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



