കഴിഞ്ഞ മെയ് 24 ന് വിഷ്ണുവിനെ സംഘടനാ സ്ഥാനങ്ങളിൽ നീക്കം ചെയ്തിരുന്നുവെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി

വിഷ്ണു/ ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 9:24 am IST

News Now

മലപ്പുറം: മലപ്പുറം തുവ്വൂർ സുജിത കൊലപാതകക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ യൂത്ത് കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി. വിഷ്ണുവിനെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കിയതായി യൂത്ത് കോൺ​ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. 

കഴിഞ്ഞ മെയ് 24 ന് വിഷ്ണുവിനെ സംഘടനാ സ്ഥാനങ്ങളിൽ നീക്കം ചെയ്തിരുന്നുവെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. കൊലക്കേസിലെ പ്രതിയായ വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോൺ​ഗ്രസ് അറിയിച്ചു. 

തൂവ്വൂർ സുജിതയുടെ കൊലപാതകത്തിൽ വിഷ്ണു സഹോദരന്‍മാരായ വൈശാഖ്, വിവേക്, സുഹൃത്ത് ഷഹദ്, വിഷ്ണുവിന്റെ പിതാവ് എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സുജിതയെ പ്രതികള്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ