MOBILE PHONE
MOBILE PHONESource by : FILE
Last Updated :17 October 2026, 10:44 am IST
Guest Author :Amal Joy

News Now

കുവൈത്ത് സിറ്റി: കുവൈത്തില്‍ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് യുവാവില്‍ നിന്ന് വന്‍തുക തട്ടി. സൈബര്‍ ഉദ്യോഗസ്ഥനാണെന്ന വ്യാജേന കുവൈത്ത് സ്വദേശിയെ ഫോണില്‍ വിളിച്ചായിരുന്നു തട്ടിപ്പ്. അഞ്ച് തവണയായി അനധികൃതമായി പണം പിന്‍വലിച്ചായിരുന്നു തട്ടിപ്പ്. ഇങ്ങനെ 10,995 കുവൈത്തി ദിനാറാണ് യുവാവിന് നഷ്ടമായത്.

അറബ് വംശജനെന്ന് സംശയിക്കുന്ന വ്യക്തിയാണ് ഫോണ്‍ വിളിച്ചത്. താനൊരു ഡിറ്റക്ടീവ് ആണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍, സ്വദേശി യുവാവിന്റെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പണം സുരക്ഷിതമാക്കാന്‍ പുതിയ ബാങ്ക് കാര്‍ഡ് ഏര്‍പ്പെടുത്താമെന്നും വിശ്വസിപ്പിച്ചു. അക്കൗണ്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് യുവാവ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ കൃത്യമായി പറഞ്ഞുകൊണ്ട് തട്ടിപ്പുകാരന്‍ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു.

തന്റെ അറിവോ സമ്മതമോ ഇല്ലാതെ അഞ്ച് തവണയായി അക്കൗണ്ടില്‍ നിന്ന് 10,995 ദിനാര്‍ നഷ്ടപ്പെട്ടതായാണ് യുവാവിന്റെ പരാതി. ബാങ്ക് വിവരങ്ങളോ ഒടിപി നമ്പറുകളോ ഫോണ്‍ വഴി ആവശ്യപ്പെടുന്ന ഇത്തരം വ്യാജ കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Summary

Fraudster poses as cyber official; young man loses a large sum of money

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates