
തിരുവനന്തപുരം: ഓഗസ്റ്റ് 23 (ഞായറാഴ്ചയും) 25 നബിദിനവും (ചൊവ്വാഴ്ച) റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും. പകരം ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 2 തീയതികളില്‍ അവധിയും നബിദിനം പ്രമാണിച്ച് ഓഗസ്റ്റ് 25 ന് നിയന്ത്രിത അവധിയും ആയിരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു പകരമാണ് ഈ ക്രമീകരണം.
സൗജന്യ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയായി
സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നൂറ് ശതമാനം പൂര്‍ത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂര്‍ത്തിയാക്കി റെക്കോര്‍ഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയ്യാറാക്കി റേഷന്‍ കടകളില്‍ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങള്‍ക്കായി 8,902 സൗജന്യ കിറ്റുകള്‍ കൂടി നല്‍കിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്ഒ കളില്‍ നിന്നുള്ള ഡിമാന്റ്. ഇതുവരെ 4,30,254 റേഷന്‍ കാര്‍ഡ് ഉടമകള്‍ ഓണക്കിറ്റ് കൈപ്പറ്റിയതായും നിലവില്‍ 1,59,582 കിറ്റുകള്‍ റേഷന്‍ കടകളില്‍ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Sunday and Milad-un-Nabi: Ration Shops to Function as Working Days
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



