കേന്ദ്രത്തിന്റെ എതിര്‍പ്പ് തള്ളി സുപ്രീംകോടതി, ശ്രീജയെ ജഡ്ജിയാക്കാന്‍ ശുപാര്‍ശ

ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് കേന്ദ്ര നിയമമന്ത്രാലയമാണ്.

sreeja vijayalakshmi
ശ്രീജ വിജയലക്ഷ്മി, ഹൈക്കോടതിSource by : വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
Last Updated :17 April 2024, 8:39 am IST

ന്യൂഡല്‍ഹി: അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയാക്കാന്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ശ്രീജയെ ജഡ്ജിയാക്കുന്നതിനെ കേന്ദ്ര നിയമ മന്ത്രാലയം നേരത്തെ എതിര്‍ത്തിയിരുന്നു. ഇത് തള്ളിയാണ് സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനം. കേരള ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറാണ് ശ്രീജ വിജയലക്ഷ്മി.

2023 ഡിസംബര്‍ അഞ്ചിനാണ് ശ്രീജ വിജയലക്ഷ്മി ഉള്‍പ്പടെ ഏഴ് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള ശുപാര്‍ശ കേരള ഹൈക്കോടതി കൈമാറിയത്. 2024 മാര്‍ച്ച് 12-ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം ഇതില്‍ ശ്രീജ ഒഴികെ മറ്റ് ആറുപേരെയും ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ശ്രീജയെ ജഡ്ജിയായി ഉയര്‍ത്തുന്നതിനെ നിയമ മന്ത്രാലയം എതിര്‍ത്തതിനാല്‍ കൊളീജിയം ഹൈക്കോടതിയില്‍ നിന്നു കൂടുതല്‍ വ്യക്തത തേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി കൊളീജിയം ശ്രീജയെ ജഡ്ജിയായി ഉയര്‍ത്തണം എന്ന മുന്‍ നിലപാട് ആവര്‍ത്തിച്ചു. ഇത് കണക്കിലെടുത്താണ് സുപ്രീം കോടതി കൊളീജിയം ശ്രീജയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തണമെന്ന ശുപാര്‍ശ കേന്ദ്രത്തിന് കൈമാറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now