
സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം
മൂന്നു ജഡ്ജിമാര്‍ കൂടി വരുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ മൂന്ന് ജഡ്ജിമാരെ കൂടി നിയമിച്ചു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേഷ് കുമാര്‍ സിങ് എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്.
ഇവരുടെ സ്ഥാനക്കയറ്റം നിര്‍ദേശിച്ചുകൊണ്ടുള്ള സുപ്രീംകോടതി കൊളിജിയം ശുപാര്‍ശ രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 28 നാണ് ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറിയിരുന്നത്.
മൂന്നു ജഡ്ജിമാര്‍ കൂടി വരുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയര്‍ന്നു. 38 ജഡ്ജിമാരാണ് സുപ്രീംകോടതിയുടെ പൂര്‍ണ അംഗബലം. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന സുനിത അഗര്‍വാളിനെ 2023 ലാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായി പ്രവര്‍ത്തിച്ചിട്ടുള്ള ജസ്റ്റിസ് ദേവേന്ദ്ര കൂമാര്‍ ഉപാധ്യായ, 2011 നവംബറിലാണ് ജഡ്ജിയായി നിയമിതനാകുന്നത്. 2023 ല്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2025 ല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി മാറ്റി നിയമിച്ചു. പട്ന ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത അപരേഷ് കുമാര്‍ സിങ് 2012 ലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജിയാകുന്നത്.
WHAT TO READ NEXT

ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Summary
Three more judges for the Supreme Court; President approves Collegium's recommendation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വസ്ത്രമഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ സ്പർശിച്ചതും ബലാത്സംഗശ്രമമല്ലെന്ന വിധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

'വിവാഹം സ്ത്രീയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കലല്ല'; ഭര്‍തൃ ബലാത്സംഗം സംബന്ധിച്ച വ്യവസ്ഥ പരിശോധിക്കണമെന്ന് സുപ്രീംകോടതി



