തരൂര്‍ പറഞ്ഞത് യാഥാര്‍ഥ്യം; പലസ്തീന് അനുഭവിക്കുന്നത് ഹമാസ് നടത്തിയ ആക്രമണത്തിന്റെ തിരിച്ചടി; സുരേഷ് ഗോപി
ജമ്മു കശ്മീരിന്റെ മോചനത്തിനായി അവിടുത്തെ തീവ്രവാദികളെ പിന്തുണക്കുമെന്ന് പറയുന്നത് പോലെയാണ് ഹമാസിനെ പിന്തുണക്കുന്നതെന്ന് സുരേഷ് ഗോപി

കോഴിക്കോട്: ലീഗിന്റെ റാലിയില്‍ ശശി തരൂര്‍ പറഞ്ഞത് യാഥാര്‍ഥ്യമാണെന്ന് ബിജെപി നേതാവും നടനുമായി സുരേഷ് ഗോപി. ഹമാസ് നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയാണ് പലസ്തീന് അനുഭവിക്കുന്നതെന്ന് സുരേഷ് ഗോപി കോഴിക്കോട്ട് പറഞ്ഞു.
'അദ്ദേഹം പറഞ്ഞതില്‍ ഒരു ചെറിയ വോട്ട് ബാങ്ക് രാഷ്ട്രീയമുണ്ട്. അതിനെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ പരാമര്‍ശിക്കുന്നില്ല. അത് എന്റെ നേതാക്കള്‍ പറയും. ഞാന്‍ അങ്ങനെ രാഷ്ട്രീയം പറയുന്ന ആളല്ല. അവിടെ ഒരു ശനിയാഴ്ച വെളുപ്പിന് നുഴഞ്ഞുകയറിയുള്ള ആക്രമണത്തിന്റെ പകരംവീട്ടലാണ് നടക്കുന്നത്. അതിന് ഇസ്രയേലിന് ഏത് ലിമിറ്റ് വരെ പോകാമെന്ന് നിശ്ചയിക്കാന്‍ നമുക്ക് അവകാശമില്ല'- സുരേഷ് ഗോപി പറഞ്ഞു.
ജമ്മു കശ്മീരിന്റെ മോചനത്തിനായി അവിടുത്തെ തീവ്രവാദികളെ പിന്തുണക്കുമെന്ന് പറയുന്നത് പോലെയാണ് ഹമാസിനെ പിന്തുണക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എംകെ മുനീര്‍ തന്റെ നല്ല സുഹൃത്താണ്. സിഎച്ച് മുഹമ്മദ് കോയയുടെ മകനായാണ് അദ്ദേഹത്തെ കാണുന്നത്. അതുകൊണ്ട് അദ്ദേഹത്തോട് മറുപടി പറയുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനിടെ, ഹമാസ് ഭീകരസംഘടനയാണെന്ന തരൂരിന്റെ പരാമര്‍ശമാണ് വിവാദമായത്. ഇതിന് പിന്നാലെ
പ്രസംഗത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്തുവന്നു. താന്‍ എന്നും പലസ്തീന് ജനതയ്ക്ക് ഒപ്പമാണ്. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ല. പ്രസംഗത്തിലെ ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനോട് ഒന്നും പറയാനില്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


