പിണറായിയെ ഇളക്കി മറിച്ച് സുരേഷ് ഗോപിയുടെ റോഡ് ഷോ; ആവേശത്തില്‍ പ്രവര്‍ത്തകര്‍

പിണറായി പാണ്ട്യാല മുക്കില്‍ നിന്നും ടൗണിലെ പെട്രോള്‍ പമ്പ് വരെയാണ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ സുരേഷ് ഗോപി ധര്‍മ്മടം മണ്ഡലത്തിലെ എന്‍ഡിഎ പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തിയത്

suresh gopi
സുരേഷ് ഗോപിയുടെ റോഡ് ഷോ
Edited by :Sujith
Last Updated :2 ഏപ്രിൽ 2026, 5:01 pm IST

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജന്മനാടായ പിണറായിയെ ഇളക്കിമറിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ റോഡ് ഷോ. പിണറായി പാണ്ട്യാല മുക്കില്‍ നിന്നും ടൗണിലെ പെട്രോള്‍ പമ്പ് വരെയാണ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ സുരേഷ് ഗോപി ധര്‍മ്മടം മണ്ഡലത്തിലെ എന്‍ഡിഎ പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തിയത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച റോഡ് ഷോ ഒന്നരയോടെ സമാപിച്ചു.

എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ. രഞ്ജിത്തും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും റോഡ് ഷോയില്‍ പങ്കെടുത്തു. ബാന്‍ഡ് വാദ്യവും വര്‍ണക്കുടകളും വാദ്യമേളങ്ങള്‍ ഉള്‍പ്പടെയുള്ള റോഡ് ഷോ കാണാന്‍ പാതയോരത്ത് വന്‍ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. റോഡ് ഷോയ്ക്ക് പിന്നാലെ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീടും സുരേഷ് ഗോപി സന്ദര്‍ശിച്ചു.

വൈകിട്ട് മൂന്ന് മണിക്ക് തലശേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഒ നിധീഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സുരേഷ് ഗോപി എത്തി. തലശേരി വാടിക്കല്‍ രാമകൃഷ്ണമന്ദിര പരിസരം മുതല്‍ തലശേരി പുതിയ ബസ്സ് സ്റ്റാന്റ് വരെ നടന്ന റോഡ്‌ഷോയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ. നിധീഷ് ഉള്‍പ്പെടെ നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

News Now

Summary

Suresh Gopi’s Roadshow Electrifies Pinarayi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates