സണ്ണി ജോസഫിന്റെ വാദം പൊളിയുന്നു, രാഹുലിനെതിരായ ആദ്യ പരാതി നവംബര്‍ 28ന്; കോണ്‍ഗ്രസിനും മെയില്‍ അയച്ചു

നവംബര്‍ 28 ന് ഉച്ചകഴിഞ്ഞാണ് അതിജീവിത രാഹുലിനെതിരായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി അയച്ച മെയില്‍ സണ്ണി ജോസഫിനും വി ഡി സതീശനും സിസി വെച്ചിട്ടുണ്ട്. എന്നാല്‍ പരാതി ലഭിച്ച വിവരം കോണ്‍ഗ്രസ് നേതൃത്വം മറച്ചുവെച്ചുവെന്നാണ് വിമര്‍ശനം

Rahul Mamkoottathil, Sunny Joseph
Rahul Mamkoottathil, Sunny Josephfile
Edited by :ആതിര അഗസ്റ്റിന്‍
Last Updated :2 ഡിസംബർ 2025, 8:09 pm IST

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായാണ് പരാതി ലഭിക്കുന്നതെന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വാദം തെറ്റ്. രാഹുലിനെതിരായി ആദ്യമായി രേഖാമൂലം പരാതി നല്‍കിയ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുല്‍ ഗാന്ധിക്കും പരാതിയുടെ പകര്‍പ്പ് മെയില്‍ ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 28 ന് ഉച്ചകഴിഞ്ഞാണ് അതിജീവിത രാഹുലിനെതിരായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി അയച്ച മെയില്‍ സണ്ണി ജോസഫിനും വി ഡി സതീശനും സിസി വെച്ചിട്ടുണ്ട്. എന്നാല്‍ പരാതി ലഭിച്ച വിവരം കോണ്‍ഗ്രസ് നേതൃത്വം മറച്ചുവെച്ചുവെന്നാണ് വിമര്‍ശനം. ഇതുവരെയും രാഹുലിനെതിരെ കെപിസിസിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ബെംഗളൂരു സ്വദേശിനി നല്‍കിയ പരാതിയാണ് ആദ്യമായി രാഹുലിനെതിരെ ലഭിച്ചതെന്നുമായിരുന്നു സണ്ണി ജോസഫിന്റെ വാദം. ഇത് തെറ്റാണെന്നും പരാതി ലഭിച്ച വിവരം നേതൃത്വം മറച്ചുവെച്ചുവെന്നും തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഇന്ന് ഉച്ചയോടെയാണ് രാഹുലിനെതിരെ മറ്റൊരു യുവതി സണ്ണി ജോസഫ് അടക്കമുള്ളവര്‍ക്ക് ഇ മെയിലായി പരാതി നല്‍കിയത്. ഈ പരാതി സണ്ണി ജോസഫിന് പുറമേ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും പരാതി നല്‍കി.

വിവാഹ വാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി യുവതി ആരോപിച്ചിരുന്നു. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

News Now

Summary

Survivor filed complaint against rahul mamkootathil to sunny joseph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates