'സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്'; എഐസിസി സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്
എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രയോഗം.
കോൺഗ്രസ് നേതാവിൻ്റെ പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും സമൂഹത്തിൽ കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രവർത്തകനായ പികെ ബിജു പരാതി നൽകിയത്. കെപിസിസി ആഹ്വാനം ചെയ്ത സമരത്തിൻ്റെ ഭാഗമായി കണ്ണൂർ എസ്പി ഓഫീസിലേക്ക് ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് വിശ്വനാഥ പെരുമാളിൻ്റെ പ്രസംഗം.
മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ടായ സ്വപ്ന സുരേഷിന് ഇപ്പോഴും സുഖം തന്നെയാണോ എന്നായിരുന്നു വിശ്വനാഥ പെരുമാൾ പ്രസംഗത്തിൽ ചോദിച്ചത്. ഫ്രോഡുകളുടെ രാജാവാണ് പിണറായി വിജയനെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം എന്നുമാണ് പറഞ്ഞത്. ഐപിസി 153 പ്രകാരമാണ് പൊലീസ് കേസെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന തമിഴ്നാട് നേതാവാണ് വിശ്വനാഥ പെരുമാൾ. ഡിസിസി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി എന്നിവർക്കെതിരെയും പരാതിയുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്

എണ്ണകൾ പലതുണ്ടെങ്കിലും, ഹൃദയത്തിന് ഏത് എണ്ണയാണ് നല്ലത്?



