
'ആത്മശാന്തി പോലൊരു ബന്ധു വേറില്ല'; രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന സൂചന നല്കി ടി ശശിധരന്
ഹൃദയധമനികളില്‍ ഊഷ്മാവേറ്റുന്ന രക്തസാക്ഷിത്വത്തിന്റെ കനലുകള്‍ അത്രതന്നെ ശക്തമായിരുന്നു. ഈ നീണ്ട കാലയളവ് എന്റെ മനസ് ശരീരത്തെ കീഴടക്കാന്‍ എന്ന് നിശംസയം പറയാം

കൊച്ചി: സജീവ രാഷ്ട്രീയം മതിയാക്കുന്നുവെന്ന സൂചന നല്കി സിപിഎം നേതാവ് ടി ശശിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 2003 മുതല്‍ തന്റെ മനസ്സ് പിന്നോട്ട് നടക്കാന്‍ തുടങ്ങിയിരുന്നു. 2007 മുതല്‍ കടുത്ത മരവിപ്പും ആരംഭിച്ചു. പക്ഷെ എന്റെ ശരീരം മനസിന്റെ ആജ്ഞടെ അംഗീകരിക്കാതെ മുന്നോട്ടുതന്നെ നടന്നുവെന്ന് ശശിധരന്റെ കുറിപ്പില്‍ പറയുന്നു.
'ഹൃദയധമനികളില്‍ ഊഷ്മാവേറ്റുന്ന രക്തസാക്ഷിത്വത്തിന്റെ കനലുകള്‍ അത്രതന്നെ ശക്തമായിരുന്നു. ഈ നീണ്ട കാലയളവ് എന്റെ മനസ് ശരീരത്തെ കീഴടക്കാന്‍ എന്ന് നിശംസയം പറയാം. മതിയാക്കുകയല്ല കൂടുതല്‍ പിന്നോട്ട് നടക്കുക എന്നതാണ് ഇന്നത്തെ ശരിയെന്ന് തോന്നുന്നു'. ശശിധരന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ശശിധരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
നടക്കുക എന്നാല്‍ അര്‍ഥം മുന്നോട്ടുപോകുക എന്നതാണ്. എന്നാല്‍ ചിലപ്പോള്‍ പിന്നോട്ട് നടക്കേണ്ടിയും വരും. 2007 മുതല്‍ കടുത്ത മരവിപ്പും ആരംഭിച്ചു. പക്ഷെ എന്റെ ശരീരം മനസിന്റെ ആജ്ഞടെ അംഗീകരിക്കാതെ മുന്നോട്ടുതന്നെ നടന്നു. ഹൃദയധമനികളില്‍ ഊഷ്മാവേറ്റുന്ന രക്തസാക്ഷിത്വത്തിന്റെ കനലുകള്‍ അത്രതന്നെ ശക്തമായിരുന്നു. ഈ നീണ്ട കാലയളവ് എന്റെ മനസ് ശരീരത്തെ കീഴടക്കാന്‍ എന്ന് നിശംസയം പറയാം. മതിയാക്കുകയല്ല കൂടുതല്‍ പിന്നോട്ട് നടക്കുക എന്നതാണ് ഇന്നത്തെ ശരിയെന്ന് തോന്നുന്നു. 'സത്യത്തിനൊത്തൊരു തപമില്ലപോല്‍ ആത്മശാന്തി പോലൊരു ബന്ധു വേറില്ല പോല്‍'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍



