അവധി ബെത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പം ആഘോഷമാക്കാം; നാളെ മുതല്‍ ഹോട്‌സ്റ്റാറില്‍

ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തില്‍ മിമിത ബൈജു ആണ് നായിക വേഷത്തില്‍ എത്തിയത്.

Nivin Pauly, Mamitha Baiju-starrer 'Bethlehem Kudumba Unit'
Nivin Pauly, Mamitha Baiju-starrer 'Bethlehem Kudumba Unit'IANS
Edited by :Sujith
Last Updated :1 ഒക്ടോബർ 2026, 10:42 pm IST

കൊച്ചി: നിവിന്‍ പോളി നായകനായി എത്തിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റായി മാറിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്' നാളെ(ഒക്ടോബര്‍ 2) മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്സ്റ്റാറില്‍ ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ പ്രേക്ഷകര്‍ക്ക് സിനിമ കാണാനാകും. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തില്‍ മിമിത ബൈജു ആണ് നായിക വേഷത്തില്‍ എത്തിയത്.

ഓഗസ്റ്റ് 21ന് തിയറ്ററില്‍ എത്തിയ ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. 300 കോടി കളക്ഷന്‍ ഇതിനകം ചിത്രം പിന്നിട്ടു കഴിഞ്ഞു. പ്രമുഖ ട്രാക്കിങ്് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 330.13 കോടി രൂപയാണ് ഇതുവരെ ബെത്ലഹേം കുടുംബ യൂണിറ്റ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 41 ദിവസം വരെയുള്ള കണക്കാണിത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 25 ദിവസങ്ങള്‍ പിന്നിട്ടിട്ട് ചിത്രം ജൈത്രയാത്ര തുടരുകയാണ്.

News Now

Summary

'Bethlehem Kudumba Unit' to Stream on OTT Starting Tomorrow, October 2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates