
മരണത്തിലും ജീവന്റെ ദാനം: നാലു പേർക്ക് പുതുജീവനായി തമിഴ്നാട് സ്വദേശി രാജേശ്വരി
രാജേശ്വരിയുടെ രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ദാനം ചെയ്തു

തിരുവനന്തരപുരം: നാല് ജീവിതങ്ങള്‍ക്ക് പുതുജീവനായി മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് സ്വദേശിനി. തമിഴ്നാട് ഈറോഡ് ഗോപിച്ചെട്ടി പാളയത്ത് വാസ്തു നഗര്‍ വീട്ടില്‍ എല്‍.പി രാജേശ്വരിയുടെ അവയവങ്ങളാണ് കെ സോട്ടോ വഴി ദാനം ചെയ്തത്. രാജേശ്വരിയുടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. രാജേശ്വരിയുടെ രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ദാനം ചെയ്തു.
2026 ജനുവരി 17-നാണ് കടുത്ത തലവേദനയെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും തുടര്‍ന്ന് വള്ളിയൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ ജനുവരി 18-ന് രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജനുവരി 22-ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബം അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാജേശ്വരിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു. പൊന്‍രാജ് ആണ് രാജേശ്വരിയുടെ ഭര്‍ത്താവ്. രവീണ, രവീണ് രത്നരാജ് എന്നിവരാണ് മക്കള്‍.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Four organs of L.P. Rajeshwari, who died of brain hemorrhage were donated through KSOTTO. she is from Vastu Nagar, Gopichetty Palayam, Erode, Tamil Nadu.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം; എംഎ ബേബിയേയും ബൃന്ദയെയും അറസ്റ്റ് ചെയ്തത് അപലപനീയം: പിണറായി

"പ്രാഞ്ചിയേട്ട'നിൽ ഡബ്ബ് ചെയ്തത് ഞാനല്ല, വീട്ടുകാർ പോലും അതറിഞ്ഞത് പിന്നീട്'; സസ്പെൻസ് വെളിപ്പെടുത്തി ടി ജി രവി


