വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയത്ത് കട്ടിലിൽ കയറി നിന്ന് കളിക്കുന്നതിനിടെ കർട്ടനിൽ കുരുങ്ങി താഴെ വീഴുകയായിരുന്നു

ആരോമൽ
Last Updated :20 January 2024, 9:21 am IST

News Now

കൊച്ചി: വീട്ടിൽ കഴിക്കുന്നതിനിടെ കർട്ടൻ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കീരംപാറ പുന്നേക്കാട് അമ്പാട്ടുപടവിൽ അ​ഗസ്റ്റിൻ- മാ​ഗി ദമ്പതികളുടെ മകൻ ആരോമലാണ് മരിച്ചത്. കോതമം​ഗലത്താണ് സംഭവമുണ്ടായത്.

വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയത്ത് കട്ടിലിൽ കയറി നിന്ന് കളിക്കുന്നതിനിടെ കർട്ടനിൽ കുരുങ്ങി താഴെ വീഴുകയായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. റിയ ആണ് സഹോദരി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates