സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധയില്‍ വഴിയാത്രക്കാരന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST

News Now

കണ്ണൂര്‍: സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധയില്‍ വഴിയാത്രക്കാരന് ദാരുണാന്ത്യം. തിരുവാങ്ങാട് സ്വദേശി ജയരാജ് എം ജി ( 63) ആണ് മരിച്ചത്. ജയരാജിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

തലശേരിയില്‍ ഇന്ന് രാവിലെയാണ് സംഭവം. തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് കയറാന്‍ എത്തിയതായിരുന്നു ജയരാജ്. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ജയരാജിനെ തട്ടിയിട്ടു. തുടര്‍ന്ന് ബസ് ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നു.

 നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസ് തടഞ്ഞുവെച്ചു. തുടര്‍ന്ന് ഡ്രൈവര്‍ ഇരിട്ടി സ്വദേശി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യാത്രക്കാരന്‍ തത്ക്ഷണം തന്നെ മരിച്ചു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates