
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള ബസില്‍; സെല്‍ഫി വീഡിയോ
ആദ്യം ബസില്‍ കയറിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പിന്നാലെ മറ്റ് മന്ത്രിമാരും കയറി.

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന് തുടക്കം. പ്രത്യേകം തയ്യാറാക്കിയ ബസില്‍ ഉദ്ഘാടന കേന്ദ്രമായ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിലേക്ക് തിരിച്ചു. മൂന്നരയ്ക്കാണ് ഉദ്ഘാടനം.
ആദ്യം ബസില്‍ കയറിയത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പിന്നാലെ മറ്റ് മന്ത്രിമാരും കയറി.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ തയ്യാറാക്കിയ ബസ് ഇന്ന് പുലര്‍ച്ചെയാണ് ബാംഗ്ലൂരില്‍നിന്ന് കാസര്‍കോട് എത്തിയത്. ഞായറാഴ്ച രാവിലെ കാസര്‍കോട് ഒമ്പതരയ്ക്ക് പൊതുമരാമത്ത് കോംപ്ലക്‌സില്‍ പ്രഭാതയോഗവും കാസര്‍കോട് ജില്ലയിലെ പ്രമുഖരുടെ യോഗവും ചേരും. അതിന് ശേഷം കാസര്‍കോട് മണ്ഡലം നവകേരള സദസ്സ് 11. 30ന് നായന്‍മാര്‍ മൂലയില്‍ ചേരും. മൂന്നരയ്ക്ക് ഉദുമ മണ്ഡലത്തിലെ ചട്ടംച്ചാല്‍ സ്‌കൂള്‍ ഗൗണ്ടിലും നവകേരള സദസ്സ് ചേരും.4.30ന് കാഞ്ഞങ്ങാട് മണ്ഡലം സദസ്സ് ദുര്‍ഗ സ്‌കൂളിലും വൈകിട്ട് ആറിന് തൃക്കരിപ്പൂര്‍ മണ്ഡലം സദസ്സ് കാലിക്കടവ് മൈതാനിയിലും ചേരും. തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിലാണ് നവകേരള സദസുകള്‍ ചേരുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്



