
നേമത്തും ചാത്തന്നൂരൂം കഴക്കൂട്ടത്തും താമര വിരിഞ്ഞു; ചരിത്ര നേട്ടവുമായി ബിജെപി
രാജീവ് ചന്ദ്രശേഖര്‍ 3800 വോട്ടിനും ബിബി ഗോപകുമാര്‍ 4402 വോട്ടിനുമാണ് വിജയിച്ചത്.

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഇത്തവണ കേരള നിയമസഭയില്‍ ബിജെപിക്ക് മൂന്നാംഗങ്ങള്. നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരില്‍ ബി ഗോപകുമാറും കഴക്കൂട്ടത്ത് വി മുരളീധരനുമാണ് വിജയിച്ചത്. രാജീവ് ചന്ദ്രശേഖര്‍ 3800 വോട്ടിനും ബിബി ഗോപകുമാര്‍ 4402 വോട്ടിനുമാണ് വിജയിച്ചത്.
ചാത്തന്നൂരില്‍ സിപിഐ സ്ഥാനാര്‍ഥി ആര് രാജേന്ദ്രനാണ് രണ്ടാമത്. 46,232 വോട്ടുകാളാണ് നേടിയത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൂരജ് രവിയാണ് മൂന്നാം സ്ഥാനത്ത്. സൂരജ് രവി 34348 വോട്ടുകള്‍ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂരില്‍ ബിജെപി രണ്ടാമത് എത്തിയിരുന്നു.
അവസാന ലാപ്പിലാണ് ബിജെപിയുടെ വി.മുരളീധരൻ കഴക്കൂട്ടത്ത് വിജയത്തിലേക്ക് ഓടിക്കയറിയത്. സിപിഎം സ്ഥാനാർഥിയും നിലവിലെ എംഎൽഎയും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെയാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ വ.മുരളീധരൻ പരാജയപ്പെടുത്തിയത്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ് കഴക്കൂട്ടം.
നേമത്ത് ഇത് രണ്ടാം തവണയാണ് ബിജെപി വിജയിക്കുന്നത്. നേരത്തെ ഒ രാജഗോപാലായിരുന്നു സംസ്ഥാനത്ത് ആദ്യമായി നിയമസഭയില്‍ എത്തിയ അംഗം. ഇത്തവണ 3800 വോട്ടിനാണ് രാജീവ് ചന്ദ്രശേഖറിന്റെ വിജയം. മുന്‍മന്ത്രിയും സിപിഎം സ്ഥാനാര്‍ഥിയുമായ വി ശിവന്‍കുട്ടിയാണ് രണ്ടാമത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെഎസ് ശബരിനാഥന് 23,099 വോട്ടുകള്‍ നേടി.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
The BJP secured two seats in the Kerala Assembly this time
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




