''പുതുയുഗം' വാഗ്ദാനം ചെയ്ത യുഡിഎഫ് കേരളത്തെ ഇരുട്ടിലേക്ക് തള്ളിയിട്ടു'

അടിസ്ഥാന ആവശ്യമായ വൈദ്യുതി പോലും ഉറപ്പാക്കാൻ കഴിയാത്തവർ എങ്ങനെയാണ് നിക്ഷേപം കൊണ്ടുവരിക ?

Rajeev Chandrasekhar
രാജീവ് ചന്ദ്രശേഖർ ഫയൽ
Edited by :Jayakumar
Last Updated :10 സെപ്റ്റംബർ 2026, 8:47 pm IST

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. കോൺഗ്രസ് - മുസ്ലിം ലീഗ് മുന്നണി കേരളത്തിന് ഒരു "പുതുയുഗം" വാഗ്ദാനം ചെയ്തു. എന്നാൽ 120 ദിവസം പിന്നിട്ടപ്പോൾ തന്നെ, അവർ സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

സാധാരണ ഉള്ളതിനേക്കാൾ 3-4°C കനത്ത ചൂട് അനുഭവപ്പെടുമ്പോൾ, ശീതീകരണ ഉപകരണങ്ങൾ ഓഫ് ചെയ്യാൻ വൈദ്യുതി മന്ത്രി ജനങ്ങളോട് ആവശ്യപ്പെടുകയാണ്. അതല്ല ഭരണം. അത് പരാജയത്തിന്റെ തുറന്ന ഏറ്റുപറച്ചിലാണ്. ജനങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല. അടിസ്ഥാന ആവശ്യമായ വൈദ്യുതി പോലും ഉറപ്പാക്കാൻ കഴിയാത്തവർ എങ്ങനെയാണ് നിക്ഷേപം കൊണ്ടുവരിക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പുതിയ വ്യവസായങ്ങൾ കെട്ടിപ്പടുക്കുക?. രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

കോൺഗ്രസ് / മുസ്ലിം ലീഗ് മുന്നണി കേരളത്തിന് ഒരു "പുതുയുഗം" വാഗ്ദാനം ചെയ്തു. 120 ദിവസം പിന്നിട്ടപ്പോൾ തന്നെ, അവർ സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിയിട്ടിരിക്കുന്നു.

സാധാരണ ഉള്ളതിനേക്കാൾ 3-4°C കനത്ത ചൂട് അനുഭവപ്പെടുമ്പോൾ, ശീതീകരണ ഉപകരണങ്ങൾ ഓഫ് ചെയ്യാൻ വൈദ്യുതി മന്ത്രി ജനങ്ങളോട് ആവശ്യപ്പെടുകയാണ്.

അതല്ല ഭരണം. അത് പരാജയത്തിന്റെ തുറന്ന ഏറ്റുപറച്ചിലാണ്.

മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് കേരളത്തിൽ തുടർക്കഥയായിരിക്കുന്നു. അർദ്ധരാത്രി കഴിഞ്ഞും നീളുന്ന പവർകട്ടുകൾ തുടരുന്നു. ജനങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല. സംസ്ഥാനം ചൂടിൽ വെന്തുരുകുമ്പോൾ, ഇരുട്ട് സഹിക്കാൻ പഠിക്കാനാണ് സർക്കാർ പൗരന്മാരോട് പറയുന്നത്.

അടിസ്ഥാന ആവശ്യമായ വൈദ്യുതി പോലും ഉറപ്പാക്കാൻ കഴിയാത്തവർ എങ്ങനെയാണ് നിക്ഷേപം കൊണ്ടുവരിക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പുതിയ വ്യവസായങ്ങൾ കെട്ടിപ്പടുക്കുക?

കോൺഗ്രസും ലീഗും എന്താണ് വാഗ്ദാനം ചെയ്തത്? കേരളത്തിന് ഒരു "പുതുയുഗം".

എന്നിട്ട് ജനങ്ങൾക്ക് കിട്ടിയതെന്ത്?

❌ യാതൊരു മുന്നറിയിപ്പുമില്ലാത്ത പവർകട്ടുകൾ

❌ 5 ഗ്യാരണ്ടികളിൽ 4 എണ്ണവും പാലിക്കപ്പെട്ടില്ല

❌ 12,500 കോടി രൂപയുടെ അധിക കടബാധ്യത

❌ ഒരു പുതിയ തൊഴിലും സൃഷ്ടിക്കപ്പെട്ടില്ല. ഒരു വ്യവസായവും തുടങ്ങിയില്ല.

❌ നിയമവാഴ്ചയ്ക്ക് പകരം പ്രീണന രാഷ്ട്രീയം

❌ ഹിന്ദു വിരുദ്ധ പരാമർശങ്ങളിൽ വർദ്ധനവ്

❌ സ്ത്രീകളുടെ അവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള ഭീഷണി വർധിക്കുന്നു.

കേരളം ഇതിലും മികച്ചത് അർഹിക്കുന്നു.

കേരളം അർഹിക്കുന്നത് #PoliticsOfPerformance ഉം #PoliticsOfService ഉം ആണ്.

വാഗ്ദാനങ്ങൾ ലംഘിക്കുന്നതല്ല, വാഗ്ദാനങ്ങൾ നിറവേറ്റുന്ന ഒരു രാഷ്ട്രീയ സംസ്കാരം അതാണ്‌ വേണ്ടത്.

News Now

Summary

The UDF, which promised a 'new era', plunged Kerala into darkness : Rajeev Chandrasekhar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates