
കോഴിക്കോട് ഓവുചാലില്‍ യുവാവിന്റെ മൃതദേഹം
കണ്ണാടിക്കലില്‍ വായനശാലയ്ക്ക് സമീപം റോഡിനോടു ചേര്‍ന്നുള്ള ഓടയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട്: കോഴിക്കോട് കണ്ണാടിക്കലില്‍ ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണാടിക്കലില്‍ വായനശാലയ്ക്ക് സമീപം റോഡിനോടു ചേര്‍ന്നുള്ള ഓടയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപം ഹെല്‍മറ്റും ബൈക്കും കണ്ടെത്തിയിരുന്നു.
കുരുവട്ടൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ബൈക്ക് അപകടമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓടയില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതു കൂടി കണ്ടാണ് ഈ നിഗമനം.
യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം


