ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മൃതദേഹം തായിക്കാട്ടുകര എല്‍പി സ്‌കൂളില്‍ എത്തിച്ചു

കുട്ടിയുടെ മൃതദേഹം സ്‌കൂളില്‍ എത്തിച്ചപ്പോള്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 9:23 am IST

News Now

കൊച്ചി: ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മൃതദേഹം തായിക്കാട്ടുകര എല്‍പി സ്‌കൂളില്‍ എത്തിച്ചു. പിഞ്ചോമനയെ അവസാനമായി ഒരു നോക്ക് കാണാനായി നിരവധിപേരാണ് സ്‌കൂളില്‍ എത്തിയത്.

കുട്ടിയുടെ സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്തിമോപചാരം അര്‍പ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളും സ്‌കൂളില്‍ എത്തി. മകളുടെ മൃതദേഹം കണ്ട അമ്മ തളര്‍ന്നുവീണു. 

കുട്ടിയുടെ മൃതദേഹം എത്തിച്ചപ്പോള്‍ കൂടിനിന്ന അമ്മമാര്‍ സങ്കടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി. സ്‌കൂളിലേത്ത് പോകുന്ന വഴിയില്‍ കുട്ടിയെ അവസാനമായി കാണാനായി നിരവധി പേര്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി. സ്‌കൂളിലെ പൊതു ദര്‍ശനത്തിന് ശേഷം രാവിലെ പത്തു മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates