
നിലവിളിച്ച് യാത്രക്കാര്‍, സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയേ മുന്നോട്ട്; രക്ഷകയായി യുവതി
പെട്ടെന്നാണ് ബസ് തനിയേ മുന്നോട്ടുനീങ്ങാന്‍ തുടങ്ങിയത്. സ്റ്റാന്റില്‍ അപ്പോള്‍ അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു
കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ തനിയേ മുന്നോട്ടു നീങ്ങിയ ബസിന്റെ ബ്രേക്ക് ചവിട്ടി നിര്‍ത്തി യാത്രക്കാരിയുടെ ധീരത. തുറവൂര്‍ സ്വദേശിയായ രേഷ്നയാണ് സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവാക്കിയത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. കലൂരില്‍ താമസിക്കുന്ന രേഷ്ന തുറവൂരുള്ള തന്റെ കടയിലേക്ക് പോകുന്നതിനായാണ് സ്റ്റാന്റില്‍ എത്തിയത്. റെയില്‍വേയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഭര്‍ത്താവ് അരുണിന് നേരത്തേ പോകേണ്ടിയിരുന്നതിനാല്‍ വ്യാഴാഴ്ച പതിവിലും മുമ്പേ എത്തിയെന്ന് രേഷ്ന പറയുന്നു.
സ്റ്റാന്റില്‍ നിര്‍ത്തിയിരുന്ന ആലപ്പുഴ ബസിലാണ് രേഷ്ന കയറിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപത്തുപേര്‍ അപ്പോള്‍ ബസില്‍ ഉണ്ടായിരുന്നു. ഏറ്റവും മുന്നിലെ സീറ്റിലായിരുന്നു ഇരുന്നതെന്ന് രേഷ്ന പറയുന്നു. ഡ്രൈവറും കണ്ടക്ടറും എത്തിയിരുന്നില്ല. പെട്ടെന്നാണ് ബസ് തനിയേ മുന്നോട്ടുനീങ്ങാന്‍ തുടങ്ങിയത്. സ്റ്റാന്റില്‍ അപ്പോള്‍ അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു. ബസിലിരുന്ന സ്ത്രീകളൊക്കെ നിലവിളിക്കാന്‍ തുടങ്ങി.
എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ബസ് ആളുകളുടെ ദേഹത്തോ ബസ് സ്റ്റേഷന്റെ മതിലിലോ ഇടിക്കുമെന്ന് ഉറപ്പായിരുന്നു. വേഗം തന്നെ താന്‍ കമ്പിയുടെ അടിയിലൂടെ ഡ്രൈവര്‍ സീറ്റില്‍ കയറി ബ്രേക്ക് ചവിട്ടി. വണ്ടി നിന്നപ്പോഴേക്കും കെഎസ്ആര്‍ടിസി ജീവനക്കാരും ഓടിയെത്തിയതായി രേഷ്ന വിശദീകരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

Related News


ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ
