സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്
കസ്റ്റഡിയിലെടുത്തവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതില്‍ മേനക ഗുരുസ്വാമി എംപി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡല്‍ഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അവധി ദിനമായ ഞായറാഴ്ച പ്രത്യേക സിറ്റിങ്ങ് നടത്താനാണ് കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.
പ്രതിഷേധം തടയാനായി ഡല്‍ഹിയിലെ നിയന്ത്രണങ്ങളില്‍ കോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്നതാണ് ഒരു ഹര്‍ജി. പ്രതിപക്ഷ നേതാക്കള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ തടങ്കലില്‍ വെച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് രണ്ടാമത്തെ ഹര്‍ജി. കസ്റ്റഡിയിലെടുത്തവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതില്‍ മേനക ഗുരുസ്വാമി എംപി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
കോടതിയുടെ നിര്‍ദേശങ്ങള്‍ മറികടന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രതിഷേധങ്ങളുടെ പേരില്‍ പൊതുഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കരുതെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം നിലനില്‍ക്കെത്തന്നെ, അധികൃതര്‍ ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുകയും ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
മുന്‍ മുഖ്യമന്ത്രിമാരും എംപിമാരും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയ നടപടിയുടെ നിയമസാധുതയെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭ എംപി മേനക ഗുരുസ്വാമി ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. പലരെയും വീടുകളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സമാധാനപരമായ പ്രതിഷേധത്തിനുള്ള മൗലികാവകാശത്തെ അടിച്ചമര്‍ത്താനുള്ള മാര്‍ഗ്ഗമായി കരുതല്‍ തടങ്കല്‍ ഉപയോഗിക്കാനാവില്ലെന്ന് മേനക ഗുരുസ്വാമി ചൂണ്ടിക്കാട്ടുന്നു.
സമാധാനപരമായി പ്രതിഷേധിച്ച അഭിഭാഷകരെയും പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെയും തടങ്കലിലാക്കിയതിലും ഹര്‍ജിയില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. അതേസമയം, സുപ്രീംകോടതിക്ക് പുറത്ത് പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്ത അഭിഭാഷകരെ വിട്ടയക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്കി. ബാര്‍ അസോസിയേഷന്റെ പരാതിയിലാണ് ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍.
WHAT TO READ NEXT

ഫ്ലൈദുബൈ: ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ
News Now
KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ

Jantar Mantar Protest: ഡൽഹിയിൽ ഇന്നും സംയുക്ത പ്രതിഷേധം
'അല്ല ബോലേലോ; ഇതെന്ത് മലയാളം?'; അനിരുദ്ധിനേയും നെല്‍സനേയും കളിയാക്കി സുരാജ്; ഓരോ മലയാളിയും പറയാന്‍ ആഗ്രഹിച്ചതെന്ന് ആരാധകര്‍

പുതിയ തുടക്കം, പുത്തന്‍ ടീം; പ്രതീക്ഷകളുമായി ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു

Summary
CJP Protest: Restrictions and preventive detention; special Supreme Court sitting today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




