മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

തീപിടിച്ച കാര്‍/ ഫെയ്‌സ്ബുക്ക് ചിത്രം
Last Updated :20 January 2024, 9:27 am IST
Edited by :migrator

കോട്ടയം: കോട്ടയം: കോട്ടയം മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. വാഹനത്തിൽ അഞ്ചുപേരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. കാർ പൂർണമായും കത്തിനശിച്ചു.

മേലുകാവ് - ഇലവീഴാപൂഞ്ചിറ റോഡിലാണ് സംഭവമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. 

കാറിലുണ്ടായിരുന്നവർ പള്ളിയിൽ  പോയി തിരിച്ചു മുട്ടത്തേക്ക് പോവുകയായിരുന്നു.  വാഹനത്തിൽ നിന്ന് പുക ഉയരുന്നത് പിന്നാലെ എത്തിയവർ ആണ് യാത്രക്കാരെ അറിയിച്ചത്.

ഉടൻ പുറത്ത് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഈരാറ്റുപേട്ടയിൽ നിന്ന് ഫയർഫോഴ്‌സ്‌ എത്തിയാണ് തീ അണച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now