മെഡിക്കൽ കോളജിൽ ഓപ്പറേഷൻ തിയേറ്ററിന്റെ സീലിങ് അടർന്നു വീണു; അപകടം ശസ്ത്രക്രിയ നടക്കുന്നതിനിടെ

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:46 am IST

News Now

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തിയറ്ററിലെ സീലിങ് തകർന്നു വീണു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തിയറ്റർ സി– യിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വൃത്തിയാക്കുന്ന ഭാഗത്താണ് സീലിങ് തകർന്നത്. 

ഈ സമയം എല്ലാ ടേബിളുകളിലും ശസ്ത്രക്രിയകൾ നടക്കുന്നുണ്ടായിരുന്നു. സീലിങ് തകർന്നു വീണ ശബ്ദം കേട്ട് നഴ്സുമാരും ഡോക്ടർമാരും ഓടിയെത്തി. സീലിങ് പൊളിഞ്ഞു വീണ ഭാഗത്ത് ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല. സീലിങ് പൂർണമായി ദ്രവിച്ച നിലയിലാണ്.

അപകട സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പിൽ ചിലർ പ്രതികരിച്ചു. പണി നടത്തിയ എൻജിനീയറോട് വിശദീകരണം ചോദിക്കുമെന്ന് അധികൃതർ അറിയിച്ചു.  

മൂന്ന് മാസം അടച്ചിട്ട ശേഷം രണ്ടാഴ്ച മുൻപാണ് തിയറ്റർ പ്രവർത്തനം തുടങ്ങിയത്. ഇവിടം പരിശോധിച്ച അധികൃതർ ഇന്നു തന്നെ അറ്റകുറ്റപ്പണി നടത്താൻ സംവിധാനം ഒരുക്കാമെന്ന് ജീവനക്കാർക്ക് ഉറപ്പു നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates