
News Now
'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനള്‍; കോണോട്ട് പ്ലേസിൽ സംഘർഷം

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ

ഒന്നാം റാങ്ക് വിടാതെ 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'!

തൊടുപുഴ: ഇടുക്കി ഗവ: എഞ്ചിനീയറിങ് കോളേജില്‍ വെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ട എസ് എഫ് ഐ പ്രവര്ത്തകന് ധീരജിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. ധീരജിന്റെ വിയോഗം ആ കുടുംബത്തിന് ഇനിയും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണകളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഉറപ്പു നല്കി. സഖാവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതിനിടെ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴയിലെ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഒന്നാം പ്രതി യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.
രണ്ടുമുതല്‍ ആറുവരെ പ്രതികളുടെ ജാമ്യാപേക്ഷകളാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് ശശികുമാര്‍ തള്ളിയത്. വെള്ളിയാഴ്ച ജാമ്യപേക്ഷയില് വാദംകേട്ട കോടതി വിധി പറയാന്‍ അടുത്തദിവസത്തേക്ക് മാറ്റുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


