പൊലീസുകാരുടെ വാട്‌സ്ആപ്പില്‍ നിന്നാണ് ചിത്രം പുറത്തായത്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST

News Now

നെടുങ്കണ്ടം: പോക്‌സോ കേസിന് ഇരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തായി. നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ അച്ഛന്റെ ഫോട്ടോയാണ് ചോര്‍ന്നത്.  പൊലീസുകാരുടെ വാട്‌സ്ആപ്പില്‍ നിന്നാണ് ചിത്രം പുറത്തായത്. ഇത് സംബന്ധിച്ച് സെപ്ഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. 

കേസില്‍ പിടിയിലായ പ്രതി തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെ പൊലീനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. ഇതിന് മുന്‍പെയാണ് പൊലീസുകാരുടെ വാട്‌സ്ആപ്പില്‍ നിന്ന് പ്രതിയുടെ ചിത്രം ചോര്‍ന്നത്. അതേസമയം പ്രതി ചാടിപോയ സംഭവത്തില്‍ രണ്ട് സിവില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു, പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോയ ഷമീര്‍ ഷാനു, എം വാഹിദ് എന്നിവര്‍ക്കെതിരെയാണ് നടപടി. 

രക്ഷപ്പെട്ടുപോയ പ്രതിയെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates