'മകളുടെ മരണത്തിന് കാരണം ലൗ ജിഹാദ്, എന്‍ഐഎ അന്വേഷണം വേണം'; മുഖ്യമന്ത്രിക്ക് മാതാവിന്റെ നിവേദനം
പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു.

കൊച്ചി: കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് യുവതി അമ്മ ബിന്ദു മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. മകള്‍ ആത്മഹത്യ ചെയ്തത് മതപരിവര്‍ത്തനത്ത ശ്രമം മൂലമാണെന്നാണ് മാതാവ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു.
മകള്‍ ആലുവ യുസി കോളജില്‍ പഠിക്കുന്ന സമയത്ത് 24കാരനായ റമീസുമായി പരിചയത്തിലായതായും വിവാഹ വാഗ്ദാനം നല്കി ശാരീരിക പീഡനം, തടങ്കല്‍, മാനസിക സമ്മര്‍ദം എന്നിവയ്ക്ക് വിധേയമാക്കിയതായും അമ്മ പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം, മതം മാറിയ ശേഷം പ്രതിയുടെ കുടുംബവീട്ടില്‍ താമസിക്കണമെന്ന് നിര്‍ബന്ധിച്ചതിനെ തുര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്തു. മതം മാറാന്‍ അവളെ റമീസിന്റെ മുറിയില്‍ പൂട്ടിയിടുകയും അയാളും കുടുംബക്കാരും ചേര്‍ന്ന് നിര്‍ബന്ധിപ്പിക്കുകയും മാനസികവും ശാരീകവുമായി പീഡിപ്പിക്കയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
കേരള പൊലീസ് ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്. പാനായിക്കുളം എസ്ഡിപിഐയുടെ മറ്റ് രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യമേറെയുള്ള സ്ഥലമാണ്. മകളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെ ശ്രമഫലമായ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്ന മത തീവ്രവാദ സംഘടകളുടെ പങ്കാളിത്തം സംശയിക്കപ്പെടുന്നതിനാലും സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലൗ ജിഹാദ് പ്രവര്‍ത്തങ്ങളുടെ പരിണിത ഫലവും ആയതിനാല്‍ ദേശീയ സുരക്ഷാ പ്രാധാന്യമുണ്ട്. അതിനാല്‍ കേസ് എന്‍ഐഎക്ക് കൈമാറണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിദേശ ഭീകരസംഘടനകളുമായുള്ള ബന്ധങ്ങളും വെളിവാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ പറയുന്നു.
അതേസമയം, കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ 10 അംഗ സംഘത്തെ നിയോഗിച്ചു.മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാര്‍ അന്വേഷണ സംഘത്തിലുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
The family of the young woman who died by suicide in Kothamangalam is demanding an NIA investigation.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'മാധ്യമപ്രതികരണം അന്വേഷണത്തെ വഴിതെറ്റിക്കാന്‍': ബത്തേരി സ്റ്റേഷനില്‍ നിന്നും തൊണ്ടി മുതല്‍ മോഷ്ടിച്ച പൊലീസുകാരനായി തിരച്ചില്‍ ഊര്‍ജ്ജിതം

തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎല്‍എ നിയമപ്രകാരം കേസെടുത്ത് ഇഡി, വധശ്രമക്കേസില്‍ ഇതാദ്യം


