കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു ലക്ഷം രൂപ കൂടുതലാണ്

മുഖ്യമന്ത്രി പിണറായി വിജയൻSource by : ഫയൽ
Last Updated :4 February 2024, 11:38 am IST

News Now

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന്റെ പണം ധനവകുപ്പ് അനുവദിച്ചു. വിരുന്നില്‍ പൗരപ്രമുഖരുടെ ഭക്ഷണത്തിന് മാത്രം 16.08 ലക്ഷം രൂപയാണ് ചെലവായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു ലക്ഷം രൂപ കൂടുതലാണിത്.

ക്രിസ്മസ് കേക്ക് നല്‍കിയതിന് 1.2 ലക്ഷം രൂപ ചെലവായി. മസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്ക് വിരുന്ന് നല്‍കിയത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ഒമ്പതു ലക്ഷം രൂപയാണ് ചെലവായിരുന്നത്.

വിരുന്നിന് ശേഷം തിരികെ പോകുന്ന പൗരപ്രമുഖര്‍ക്ക് സമ്മാനമായി നല്‍കിയ ക്രിസ്മസ് കേക്കിനാണ് ഒരു ലക്ഷത്തി ഇരുതിനായിരം രൂപ ചെലവായത്. വിരുന്നിന് ക്ഷണക്കത്ത് അച്ചടിച്ചതിന് സ്ഥാപനത്തിന് 10,725 രൂപയും അനുവദിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates