കഴക്കൂട്ടത്ത് യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായത് യുവതിയുടെ സുഹൃത്ത്

അറസ്റ്റിലായ കിരണ്‍
Last Updated :20 January 2024, 9:22 am IST

News Now

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായത് യുവതിയുടെ സുഹൃത്ത്. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ (25 ) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഇയാള്‍ ബൈക്കിലെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയത്. രാത്രി പതിനൊന്നു മണിയോടെ, യുവതി കഴക്കൂട്ടത്ത് മറ്റൊരു സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തി. ഇത് അറിഞ്ഞെത്തിയ കിരണ്‍, യുവതിയുമായി വഴക്കിട്ടു. 

ശേഷം യുവതിയെ ബലമായി ബൈക്കില്‍ കയറ്റി കൊണ്ടുപോകുവകായിരുന്നു. ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്ന കൃഷി ഭവന്റെ വെട്ടുറോഡില്‍ ഉള്ള ഗോഡൗണിലേക്ക് യുവതിയെ കൊണ്ടുപോയത്. ഇവിടെ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. 

പുലര്‍ച്ചെ വരെ വീഡനം തുടര്‍ന്നു. വെളുപ്പിന് ആറു മണിയോടെ, യുവതി ഗോഡൗണില്‍ നിന്ന് വിവസ്ത്രയായി ഇറങ്ങിയോടി. സമീപവാസികളാണ് യുവതിക്ക് വസ്ത്രങ്ങള്‍ നല്‍കിയത്. ശേഷം പൊലീസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടത്തിയ തെരച്ചിലില്‍ കൃഷി ഭവന്‍ ഗോഡൗണിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കിരണിനെ കണ്ടെത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates