
തോമസ് ഐസക്കിന് ആശ്വാസം; സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്കിയ ഉത്തരവ് റദ്ദാക്കി
ഒരു സിംഗിള്‍ ജഡ്ജി ഇട്ട ഇടക്കാല ഉത്തരവ് മറ്റൊരു സിംഗിള്‍ ജഡ്ജിക്ക് മോഡിഫിക്കേഷന് വരുത്താന്‍ കഴിയുമോയെന്നതാണ് കോടതി പരിഗണിച്ചത്.

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ആശ്വാസം. സമന്‍സ് അയക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് സിംഗില്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
മസാല ബോണ്ട് കേസിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ തോമസ് ഐസക്ക് ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുവാദം നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍ നല്‍കിയത്. സമന്‍സ് അയക്കാന്‍ അനുമതി നല്‍കിയത് മതിയായ കാരണങ്ങളില്ലാതെയാണെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു തോമസ് ഐസക്കിന്റെ ആവശ്യം.
ഹര്‍ജി പരിഗണിക്കുന്നതിനിടെ, കേസിന്റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു സിംഗിള്‍ ജഡ്ജി ഇട്ട ഇടക്കാല ഉത്തരവ് മറ്റൊരു സിംഗിള്‍ ജഡ്ജിക്ക് മോഡിഫിക്കേഷന് വരുത്താന്‍ കഴിയുമോയെന്നതാണ് കോടതി പരിഗണിച്ചത്. അത് പറ്റില്ലെന്ന് കണ്ടെത്തിയാണ് കോടതി ഉത്തരവ് മരവിപ്പിച്ച നടപടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

