നിയമപോരാട്ടം തുടരും; അപ്പീല്‍ നല്‍കുമെന്ന് പി ജെ ജോസഫ്
രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യുമെന്നാണ് പ്രതീക്ഷ
കൊച്ചി : രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പി ജെ ജോസഫ്. തിങ്കളാഴ്ച ഡിവിഷന് ബെഞ്ചിന് അപ്പീല്‍ നല്‍കും. രണ്ടില ചിഹ്നം തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരും. രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യുമെന്നാണ് പ്രതീക്ഷ. ഈ വിധി തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസഫ് പറഞ്ഞു.
രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിനെതിരെ പി ജെ ജോസഫ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


