
നന്നാക്കുന്നതിന് ഇടയില്‍ ലോറി സ്റ്റാര്‍ട്ടായി നീങ്ങി, ലോറിക്കും തെങ്ങിനും ഇടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
നന്നാക്കുന്നതിനിടയിൽ ലോറി സ്റ്റാർട്ടായി മുന്നോട്ട് നീങ്ങുകയും ജോലി ചെയ്തിരുന്ന ആകാശ് അപകടത്തിൽപ്പെടുകയുമായിരുന്നു
തിരുനാവായ: ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു. പുറത്തൂർ എടക്കനാട് പുളിയംപറമ്പിൽ പ്രകാശന്റെ മകൻ ആകാശ് (18) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. നന്നാക്കുന്നതിനിടയിൽ ലോറി സ്റ്റാർട്ടായി മുന്നോട്ട് നീങ്ങുകയും ജോലി ചെയ്തിരുന്ന ആകാശ് അപകടത്തിൽപ്പെടുകയുമായിരുന്നു. ഒരാഴ്ച മുമ്പാണ് ആകാശ് ഇവിടെ ജോലിക്കെത്തിയത്. അപകടം നടന്നയുടനെ കൊടക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
മിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

